Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടതിയില്‍ നിന്നിറങ്ങി ലോ പോയന്റ്  ഓര്‍മയായത് പോലെ ദിലീപിന്റെ ട്രെയിലര്‍ 

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന  ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ ട്രെയിലര്‍ സൂപ്പര്‍.  രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍  കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ദിലീപിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ആദ്യം തന്നെ ചിത്രത്തിന്റെ ഒറിജിനല്‍ ട്രെയിലര്‍ ഇറക്കിയാല്‍ പോരായിരുന്നോ എന്നാണ് ഇപ്പോള്‍ ഫാന്‍സ് ചോദിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ ഒരെണ്ണം ഇറങ്ങിയിരുന്നു. ട്രെയിലറും സിനിമയും തമ്മില്‍ ബന്ധമില്ലെന്നും ട്രെയിലര്‍ കണ്ട് മാസ് പടം പ്രതീക്ഷിച്ച് കയറിയവര്‍ക്ക് ഇഷ്ടമായില്ലെന്നും നിരൂപണങ്ങള്‍ വന്നിരുന്നു.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമയില്‍  വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. 
ഏകദേശം 20 കോടി ചെലവുള്ള സിനിമ  ഗോകുലം ഫിലിംസ് ആണ് നിര്‍മിച്ചത്.  ദിലീപിന്റെ വിതരണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ചിത്രം തിയറ്ററുകളിലെത്തിച്ചു. ജയിലില്‍ നിന്ന് ഇറങ്ങിയ ദീലിപിന്റെ രാമലീല പോലെ തരംഗമുണ്ടാക്കാന്‍ ഈ സിനിമയ്ക്ക് കഴിയാതെ പോയതില്‍ ഇനി സങ്കടപ്പെട്ടിട്ട് കാര്യമില്ല. 

Latest News