മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം- മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കല സ്വദേശി ബാലുവിനാണ് തലയ്ക്കും മുതുകിനും വെട്ടേറ്റത്. പ്രതി ജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് വര്‍ക്കല ബിഎസ്എന്‍എല്‍ എക്സ്ചേഞ്ച് ഓഫീസിന് സമീപമാണ് സംഭവം നടന്നത്.

ജയകുമാറിന്റെ മകളുമായി ബാലു ഇഷ്ടത്തിലായിരുന്നുവെന്നാണ് വിവരം. ഇവര്‍ അയല്‍വാസികളാണ്. സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നതനുസരിച്ച് ആയുധവുമായി എത്തിയ ബാലു ജയകുമാറിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് ജയകുമാര്‍ വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് തിരിച്ച് വെട്ടിയെന്നാണ് ജയകുമാറിന്റെ ഭാര്യ പറയുന്നത്.

വെട്ടേറ്റ ബാലുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

 

Latest News