ഓസ്‌കാറിലെ ഇന്ത്യന്‍ എന്‍ട്രിയില്‍  കോഴിക്കോട്ടുകാരി നായിക 

മുംബൈ- ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം ചെല്ലോ ഷോ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചിത്രത്തില്‍ നായികയായ ടിയ സെബാസ്റ്റിയന്‍  കോഴിക്കോട്ടുകാരി. വര്‍ഷങ്ങളായി തിയേറ്ററര്‍ രംഗത്തും ചലച്ചിത്ര പരസ്യ മേഖലയിലും ടിയ പ്രവര്‍ത്തിക്കുന്നുണ്ട്. തല്ലുമാല സിനിമയില്‍ ടൊവിനോ തോമസിന്റെ സഹോദരിയായി അഭിനയിച്ച ടിയ മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളില്‍ നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. ബോളിവുഡ് സംവിധായകനും ഛായാഗ്രാഹകനുമായ രോഹിന്‍ രവീന്ദ്രന്‍ നായരാണ് ഭര്‍ത്താവ്. അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചെല്ലോ ഷോ മത്സരിക്കുക. കമിംഗ് ഒഫ് ഏജ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് പാന്‍ ഹളില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. സംവിധായകന്റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒന്‍പതു വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമാബന്ധത്തെക്കുറിച്ചാണ്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

            
 

Latest News