പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു

പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയൊരു സിനിമ കൂടി പ്രഖ്യാപിച്ചു. ഗന്ധര്‍വ്വ ജൂനിയര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കല്‍ക്കിക്കു ശേഷം ഇരുവരും ചേര്‍ന്നൊരുക്കുന്ന തിരക്കഥയാണ് ഗന്ധര്‍വ്വ ജൂനിയറിന്റേത്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഒപ്പം ഹാസ്യവും കലര്‍ന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഒരു ഗന്ധര്‍വ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നര്‍മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെ.എം ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. മലയാളമുള്‍പ്പെടെ ആറ് ഭാഷകളിലാണ് നിര്‍മാതാക്കള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ അടക്കമുള്ള താരങ്ങളാണ് ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്.

 

Latest News