Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്വിറ്റർ ഇടപാടിലെ  പിന്മാറ്റം; എലോൺ മസ്‌ക് 26 ന് ഹാജരാകണം 

ട്വിറ്റർ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ ഇടപാടിൽനിന്ന് പിൻവാങ്ങിയ ശതകോടീശ്വരനും ടെസ്‌ല ഉടമയുമായ എലോൺ മസ്‌കിനെ അടുത്തയാഴ്ച ഡെലവെയർ കോടതിയിൽ  ചോദ്യം ചെയ്യും. 
മസ്‌കിന്റെ മൊഴിയെടുക്കൽ ഈ മാസം  26, 27 തീയതികളിലാണ്  നിശ്ചയിച്ചിരിക്കുന്നതെന്നും ആവശ്യമെങ്കിൽ  28 ലേക്ക് നീട്ടുമെന്നും ഡെലവെയറിലെ ചാൻസറി കോടതി അറിയിച്ചു. 
സിലിക്കൺ വാലിയിലെയും വാൾസ്ട്രീറ്റിലെയും വൻകിടക്കാരുടെ നിയമയുദ്ധത്തിനാണ് അരങ്ങൊരുങ്ങിയത്. സോഷ്യൽ മീഡിയ കമ്പനിയുമായുള്ള 44 ബില്യൺ ഡോളറിന്റെ ഇടപാടിൽ നിന്ന് പിന്മാറാനുള്ള എലോൺ മസ്‌കിന്റെ ശ്രമം ഇതിനകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.  
ഒറാക്കിൾ കോർപ്പറേഷൻ സഹസ്ഥാപകനായ ശതകോടീശ്വരൻ ലാറി എലിസൺ, ഇന്റൽ കോർപ്പറേഷൻ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റോബർട്ട് സ്വാൻ, നിലവിൽ ബ്ലോക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി എന്നിവർക്കും സമൻസ് നൽകിയിട്ടുണ്ട്.  
ഒക്‌ടോബർ 17നാണ് ഡെലവെയറിലെ വിൽമിംഗ്ടണിൽ അഞ്ച് ദിവസത്തെ വിചാരണ ആരംഭിക്കുക.
ട്വിറ്റർ ഏറ്റെടുക്കുന്നതിന് ഉണ്ടാക്കിയ കരാർ ലംഘിച്ചുവെന്ന് ഇരുപക്ഷവും ആരോപിക്കുന്നു. ശതകോടീശ്വരനും ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവുമായ എസ് മസ്‌ക് ഷെയറിന് 54.20 ഡോളർ നൽകണമെന്നും ഇതിനായി  ജഡ്ജി ഉത്തരവിടണമെന്നുമാണ് ട്വിറ്റർ ആവശ്യപ്പെടുന്നുത്.നിലവിൽ ട്വിറ്ററിന്റെ ശരാശരി ഓഹരി വില 41-42 ഡോളറാണ്. 
ട്വിറ്ററിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളും തന്റെ പിന്മാറ്റത്തിനുള്ള കാരണമായി എലോൺ മസ്‌ക് ചൂണ്ടിക്കാണിക്കുന്നുണ്ട്. ട്വിറ്ററിൽ കാര്യങ്ങൾ ഭദ്രമല്ലെന്നും സുരക്ഷാ വീഴ്ചകൾ കമ്പനി ഗൗരവത്തിലെടുക്കുന്നില്ലെന്നും ട്വിറ്ററിന്റെ മുൻ സുരക്ഷാ മേധാവി തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്. വിവിധ രാജ്യങ്ങൾ തങ്ങളുട ഏജന്റുമാരെ ട്വിറ്ററിൽ ജീവനക്കാരായി നിയമിക്കാൻ നടത്തിയ ശ്രമങ്ങളും ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷിതമാണെന്നതിന് ഒരു ഉറപ്പുമില്ലെന്നും മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ പീറ്റർ സാറ്റ്‌കേ പറഞ്ഞിരുന്നു. 

Latest News