Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വര്‍ഗ്ഗീയതയോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് രാഹുല്‍ ഗാന്ധി

അങ്കമാലി- വര്‍ഗീയതയോട് ഒരുതരത്തിലുളള വിട്ടുവീഴ്ചയും പാടില്ലെന്ന് രാഹുല്‍ ഗാന്ധി. എല്ലാത്തരം വര്‍ഗീയതയേയും നേരിടണമെന്നും അദ്ദേഹം പറഞ്ഞു. പോപ്പലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിന് പിന്നാലെ നേതാക്കന്മാരെ എന്‍. ഐ. എ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എന്നത് സംഘടനാപരമായ പദവി മാത്രമല്ലെന്നും മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്നയാളാണ് അധ്യക്ഷനെന്നും അദ്ദേഹം വിശദമാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് ആരാണെങ്കിലും അത് ഉള്‍കൊണ്ട് പ്രവര്‍ത്തിക്കും. ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം. ജനാധിപത്യം നിലനില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ചില ഇടത് പ്രവര്‍ത്തകര്‍ യാത്രയ്ക്ക് ആശംസകള്‍ പറഞ്ഞിട്ടുണ്ട്. താന്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇടത് സര്‍ക്കാരിനോട് തനിക്ക് പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുണ്ട്. കേരളത്തിലെ കാര്യങ്ങള്‍ സംസ്ഥാന നേതാക്കള്‍ പറയുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്ക് വിശാലമായ കാഴ്ചപ്പാടാണുളളത്. 2024ലെ തെരഞ്ഞെടുപ്പ് അല്ല യാത്രയുടെ ലക്ഷ്യം. വര്‍ഗീയതയുടെ പേരിലടക്കം ഇന്ന് നടക്കുന്ന വിഭജനമാണ് കാണേണ്ടത്. ഭാരത് ജോഡോ യാത്ര ഉയര്‍ത്തുന്ന ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല. ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്കാണ് യാത്ര. യു. പിയെക്കുറിച്ചൊക്കെ കൃത്യമായ കാഴ്ചപ്പാട് കോണ്‍ഗ്രസിനുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Tags

Latest News