പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻ.ഐ.എ റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ

ന്യൂദൽഹി/തിരുവനന്തപുരം- പോപ്പുലർ ഫ്രണ്ടിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തുന്നു. വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാലു നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട് നേതാവ് അഷ്‌റഫ് മൗലവിയുടെ വീട്ടിലും റെയ്ഡ് നടത്തി. 
ദൽഹിക്ക് പുറമെ, യു.പിയിലെ വിവിധ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ചിലയിടങ്ങളിൽ പ്രവർത്തകർ പ്രതിഷേധിച്ചു. നേതാക്കളുടെ വീടുകളിൽനിന്ന് ലാപ്‌ടോപ്പ്, പെൻഡ്രൈവ് തുടങ്ങിയ പിടിച്ചെടുത്തു.
 

Tags

Latest News