ടി.വിയിലെ ഗുസ്തിക്കാര്‍  കണ്‍മുന്നില്‍; അമ്പരപ്പ് മാറാതെ കുട്ടികള്‍ 

ജിദ്ദ- ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടു പരിചയമുള്ള മല്ലന്മാര്‍ മുന്നിലെത്തിയപ്പോള്‍ കരുന്നുകള്‍ക്ക് വിസ്മയം. വെള്ളിയാഴ്ച കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഗ്രെയിറ്റസ്റ്റ് റോയല്‍ റംബിളില്‍ സംബന്ധിക്കാനെത്തിയ പ്രശസ്ത ഗുസ്തി താരങ്ങളായ മാര്‍ക്ക് ഹെന്റിയും മോ ജോയുമാണ് കുട്ടികളെ വിസ്മയിപ്പിച്ച് അവരോടൊപ്പം സംവദിച്ചത്.
ഫസ്റ്റ് സ്‌കൂളിലെ അനാഥ കുട്ടികളാണ് കഴിഞ്ഞ ദിവസം കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സന്ദര്‍ശിച്ചത്.
മല്ലന്മാര്‍ അവരുടെ ഗോദയിലെ  ഭാവങ്ങള്‍ പുറത്തെടുത്തത് കുട്ടികളെ പൊട്ടിച്ചിരിപ്പിച്ചു. കുട്ടികളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഗുസ്തി താരങ്ങള്‍ ജീവിതത്തില്‍ ദൈവം എപ്പോഴും സന്തോഷം പ്രദാനം ചെയ്യട്ടെയെന്ന് ആശംസിച്ചു. 

Latest News