Sorry, you need to enable JavaScript to visit this website.

മർകസ് നോളജ് സിറ്റി ഉദ്ഘാടനം; യു.എ.ഇയിൽ പ്രചാരണം നടത്തി

സലാം പാപ്പിനിശ്ശേരിയെ കാന്തപുരം അബൂബക്കർ മുസ് ലിയാർ ഷാളണിയിച്ച് ആദരിക്കുന്നു.

ഷാർജ- ഒക്ടോബറിൽ നടക്കാനിരിക്കുന്ന മർകസ് നോളജ് സിറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് യു.എ.ഇയിൽ പ്രചാരണം നടത്തി. കഴിഞ്ഞ ദിവസം ഷാർജ ഖാലിദിയയിലെ ലുലു ഹോട്ടലിൽ നടന്ന ചടങ്ങിന് കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ നേതൃത്വം നൽകി. അസ്ലം ജിഫ്രി സിലോൺ തങ്ങൾ, സാലം സുഐദി എന്നിവർ അതിഥികളായെത്തി. 
കാന്തപുരം എ.പി അബ്ദുൽ ഹക്കീം അസ്ഹരി മർകസിനെ കുറിച്ച് വിശദീകരിച്ചു. പരിപാടിയിൽ യാബ് ലീഗൽ സർവീസസിന്റെ സി.ഇ.ഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ കാന്തപുരം അബൂബക്കർ മുസ് ലിയാർ ആദരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ മുൻകൈയെടുത്ത് കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ സ്ഥാപിക്കുന്ന ടൗൺഷിപ്പാണ് മർകസ് നോളജ് സിറ്റി. ഇതിൽ ലോ കോളേജ്, യൂനാനി മെഡിക്കൽ കോളേജ്, ശരീഅത്ത് കോളേജ്, സ്‌കൂൾ, മസ്ജിദ്, കൃഷി, കൾച്ചറൽ സെന്റർ, അപ്പാർട്ട്‌മെന്റ് തുടങ്ങിയ അനേകം പദ്ധതികളാണ് ഉള്ളത്. 
ചടങ്ങിൽ അബ്ദുൽ സലാം സഖാഫി, അഡ്വ.യാസർ സഖാഫി, അഡ്വ.ഷൗക്കത്തലി സഖാഫി, അതീഖ് അസ്ഹരി കല്ലട്ര, മുജീബ് നൂറാനി, അനീസ് റഹ്മാൻ, ഖാലിദ് പാറപ്പള്ളി, നസീർ വാണിയമ്പലം, സിറാജ് നരവൂർ, താഹിർ അലി പുറപ്പാട് എന്നിവർ സന്നിഹിതരായിരുന്നു.

Tags

Latest News