ദീപിക പദുക്കോന്‍ വീണ്ടും ഹോളിവുഡിലേക്ക് 

ട്രിപ്പിള്‍ എക്‌സ് ദി റിട്ടേണ്‍ ഓഫ് ക്‌സാണ്ടര്‍ കേജ് എന്ന ആദ്യ ഹോളിവുഡ് ചിത്രത്തിനു ശേഷം ദീപിക പദുക്കോന്‍ വീണ്ടും ഹോളിവുഡിലേക്ക്.  ട്രിപ്പിള്‍ എക്‌സ് ചിത്രത്തിന്റെ തന്നെ അടുത്ത ഭാഗമായ ട്രിപ്പിള്‍ എക്‌സ് 4ലും ദീപിക തന്നെയാണ് എന്ന സൂചന നല്‍കുകയാണ് സംവിധായകന്‍.  
 ചിത്രത്തില്‍ വിന്‍ ഡീസന്‍ തന്നെയാണ് നായകന്‍ എന്നാല്‍ നായിക ആരെന്ന കാര്യം ഇതേവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ സംവിധായകന്റെ ട്വീറ്റാണ് നായിക ദീപികയാണെന്ന സൂചന നല്‍കുന്നത്. ദീപികയെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് ട്വീറ്റ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും  സംവിധായകന്‍ ട്വീറ്റില്‍ കുറിച്ചു. 
ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരില്‍ ഒരാളായി ദീപികയെ  ടൈം മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു. ആദരമേറ്റു വാങ്ങാന്‍ നടന്ന ടൈം മാഗസിന്റെ 100 ഗാല ചടങ്ങില്‍ പങ്കെടുക്കാന്‍ നടി  ന്യൂയോര്‍ക്കില്‍ എത്തി. ഗാലായുടെ റെഡ്കാര്‍പ്പിറ്റിലെത്തിയ ദീപിക എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞു. പിന്നീട് ക്യാമറയ്ക്കായി പോസ് ചെയ്തു. അതീവ സന്തോഷവതിയായാണ് താരം വേദിയില്‍ തിളങ്ങിയത്. 

Latest News