മോഹന്‍ലാല്‍ ഇംഗ്ലണ്ടിലേക്ക് പറക്കുന്നു 

ബിലാത്തിക്കഥയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ മേയ് രണ്ടാം വാരം ഇംഗ്ലണ്ടിലേക്ക് പറക്കും. നാല്പത്തിയഞ്ച് ദിവസത്തെ ഡേറ്റാണ് ബിലാത്തിക്കഥയ്ക്ക് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസം  ഒടിയന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ പങ്കെടുക്കും. മേയ് 7നാണ് അമ്മയുടെ സ്‌റ്റേജ് ഷോ.അതിന് ശേഷമാണ് ലണ്ടനിലേക്ക് പോകുന്നത്. അതേസമയം ബിലാത്തിക്കഥയുടെ ചിത്രീകരണത്തിനിടയില്‍ ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍  അഞ്ച് ദിവസത്തെ അവധിയെടുത്ത് മോഹന്‍ലാല്‍ ഓസ്‌ട്രേലിയയിലേക്കും പറക്കും. 
അതിനിടെ, മോഹന്‍ലാലിന്റെ കട്ട ഫാനായി  മഞ്ജു വാര്യര്‍ വേഷമിട്ട ചിത്രം 'മോഹന്‍ലാലി'ന്റെ സാറ്റലൈറ്റ് അവകാശം പ്രമുഖ ടി.വി സംരംഭമായ  സീ നെറ്റ്‌വര്‍ക്ക് സ്വന്തമാക്കി നാലു കോടി രൂപക്കാണ് ് ചിത്രത്തിന്റെ ഉപഗ്രഹ ചാനല്‍ പ്രക്ഷേപണ അവകാശം സീ നെറ്റ്‌വര്‍ക്ക് സ്വന്തമാക്കിയത്.  ചിത്രത്തിലെ ഗാനങ്ങളുടെ ഡിജിറ്റല്‍ അവകാശവും സീ നെറ്റ്‌വര്‍ക്കിനു തന്നെയാണ്.  മോഹന്‍ലാലിന്റെ പല ചിത്രങ്ങളിലൂടെയും കടന്നു പോകുന്ന സിനിമയില്‍ നര്‍മ്മത്തിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്. 


 

Latest News