Sorry, you need to enable JavaScript to visit this website.

ഒരു ജാതി മനുഷ്യൻ ടീസർ പുറത്ത് 

വേയ് ടു ഫിലിംസിന്റെ ബാനറിൽ കെ. ഷെമീർ സംവിധാനം ചെയ്യുന്ന 'ഒരു ജാതി മനുഷ്യൻ' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങിയൂർ ചന്ദ്രശേഖരൻ, സുഹൈൽ സുൽത്താൻ എന്നിവരുടേതാണ് ഗാനങ്ങൾ. 
സംഗീതം മ്യൂസിക് യുനസീയോ. ഡോ. ജാസ്സി ഗിഫ്റ്റ്, അൻവർ സാദത്ത്, എന്നിവരോടൊപ്പം നടൻ സിദ്ധിഖ് മനോഹരമായ ഒരു ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നു.
കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, പി.ആർ.ഒ പി. ശിവപ്രസാദ്.

Latest News