Sorry, you need to enable JavaScript to visit this website.

സിറിയയിൽ യുദ്ധക്കുറ്റവാളികളോട് കണക്കു ചോദിക്കുന്നതിൽ ലോകം തോറ്റു - ഖത്തർ അമീർ

യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സംസാരിക്കുന്നു. 

റിയാദ് - സിറിയയിൽ യുദ്ധക്കുറ്റവാളികളോട് കണക്കുചോദിക്കുന്നതിൽ ആഗോള സമൂഹം പരാജയപ്പെട്ടതായി യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി കുറ്റപ്പെടുത്തി. സിറിയൻ ജനതയുടെ മോഹങ്ങൾ സാക്ഷാൽക്കരിക്കപ്പെടുകയോ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കപ്പെടുകയോ സ്ഥിരതയും സമാധാനവുമുണ്ടാക്കുകയോ ചെയ്യുന്ന ഒരു പരിഹാരവുമില്ലാതെ, സിറിയൻ ജനതയുടെ ദുരന്തങ്ങളുടെ പേജ് പൂട്ടിവെക്കാനും അവരുടെ ത്യാഗങ്ങളെ അവഗണിക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും ഖത്തർ അമീർ പറഞ്ഞു. ഫലസ്തീനിലെ അധിനിവേശം അവസനിപ്പിക്കാനും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും ഇസ്രായിലിനെ നിർബന്ധിക്കണമെന്നും ഖത്തർ അമീർ ആവശ്യപ്പെട്ടു. 
നല്ല കാരണത്താൽ സിറിയയെ അറബ് ലീഗിൽ നിന്ന് അകറ്റിനിർത്താൻ അറബ് ലീഗ് തീരുമാനിച്ചിരുന്നു. ഈ കാരണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിൽ മാറ്റമുണ്ടായിട്ടില്ല എന്ന്, സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന അറബ് രാജ്യങ്ങൾക്കുള്ള സന്ദേശത്തെ കുറിച്ച ഫ്രഞ്ച് മാസികയായ ലെ പോയിന്റിന്റെ ചോദ്യത്തിന് മറുപടിയായി ദിവസങ്ങൾക്കു മുമ്പ് ഖത്തർ അമീർ പറഞ്ഞിരുന്നു. അഭയാർഥികളെ ഉദാരമായി സ്വീകരിച്ച യൂറോപ്യൻ രാജ്യങ്ങളുണ്ട്. ഇത് ആ രാജ്യങ്ങളിൽ പ്രശ്‌നങ്ങൾക്ക് കാരണമായി എന്ന് ഞാൻ മനസ്സിലാക്കുന്നു. 
സ്വന്തം ജനതയെ കൂട്ടക്കുരുതി നടത്തുകയും ദശലക്ഷക്കണക്കിന് അഭയാർഥികളെ നാട്ടിൽ നിന്ന് ആട്ടിപ്പുറത്താക്കുകയും ചെയ്ത രാഷ്ട്ര നേതാവിനെ എന്തുകൊണ്ടാണ് നാം അംഗീകരിക്കുന്നത്. മനുഷ്യർ എന്നോണം ഇത് നമുക്ക് സ്വീകാര്യമാണോ. ഈ അഭയാർഥികൾ നമ്മുടെ രാജ്യങ്ങളിലേക്ക് വരുമെന്നും അഭയാർഥി പ്രവാഹം എന്തെല്ലാം പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക എന്നും അറിഞ്ഞാൽ എന്താണ് നാം ചെയ്യുകയെന്നും ശൈഖ് തമീം ആരാഞ്ഞു. 

Latest News