Sorry, you need to enable JavaScript to visit this website.

താമസിയാതെ താന്‍ 'വാപ്പയുടെ വാപ്പയായി' അഭിനയിക്കേണ്ടി വരുമെന്ന് ദുല്‍ഖര്‍

കൊച്ചി- ഇപ്പോക്ക് പോയാല്‍ തന്റെ വാപ്പയുടെ വാപ്പയായി താന്‍ അഭിനയിക്കേണ്ടി വരുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഫിലിം കാംപയിന് നല്കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ രസികന്‍ മറുപടി വന്നത്. 

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതെന്നാണെന്ന സ്ഥിരം ചോദ്യത്തിനുള്ള മറുപടിയിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ തനിക്ക് ഏറെ ആഗ്രഹമുണ്ടെങ്കിലും അക്കാര്യത്തില്‍ മമ്മൂട്ടിയാണ് അവസാന തീരുമാനമെടുക്കേണ്ടതെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. 

വാപ്പയുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യുകയെന്നത് അത്ര വിദൂരമായ സ്വപ്‌നമൊന്നുമല്ലെന്നും അത് നടക്കുമെന്നും പറഞ്ഞ ദുല്‍ഖര്‍ താന്‍ താടി കറുപ്പിക്കാന്‍ മസ്‌ക്കാര പുരട്ടാന്‍ തുടങ്ങിയെന്നും താടിയില്‍ ഇടക്കിടെ പിടിക്കുന്നതിനാല്‍ മസ്‌ക്കാര പറ്റി വിരലുകളൊക്കെ കറുപ്പടിക്കുമെന്നും പറഞ്ഞ ദുല്‍ഖര്‍ കുറച്ചു നാല്‍ കഴിഞ്ഞാല്‍ പ്രോസ്‌തെറ്റിക്‌സ് ഒന്നും കൂടാതെ തന്നെ താന്‍ തന്റെ വാപ്പയുടെ വാപ്പയായി അഭിനയിക്കുമെന്നും പറഞ്ഞു. തന്റെ വാപ്പയുടെ കാര്യം ഇങ്ങനെയൊന്നുമല്ലെന്നും അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വിശദമാക്കി. 

വാപ്പയുടെ ഫാനായ തനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അത് നടക്കണമെങ്കില്‍ അദ്ദേഹം കൂടി വിചാരിക്കേണ്ടതുണ്ടെന്നു പറഞ്ഞ ദുല്‍ഖര്‍ തങ്ങള്‍ പല കാര്യങ്ങളിലും സെപ്പറേറ്റായി നിന്നതുകൊണ്ടാണ് താന്‍ ഇന്നത്തെ അവസ്ഥയിലായിത്തീര്‍ന്നതെന്നും വിശദമാക്കി. വാപ്പയും ആ അകലം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അത്തരത്തില്‍ കുറേ പ്രിന്‍സിപ്പള്‍സ് സൂക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും ദുല്‍ഖര്‍ വിശദീകരിച്ചു.
 

Latest News