ഭര്‍ത്താവുമായി പിരിഞ്ഞ യുവതിയും മകനും പുഴയില്‍ മരിച്ച നിലയില്‍

തൃശൂര്‍- കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം പുഴയില്‍ യുവതിയേയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചിറനെല്ലൂര്‍ പുതുവീട്ടില്‍ പരതനായ കുഞ്ഞുമുഹമ്മദിന്റെ മകള്‍ ഹസ്‌ന (26) മകന്‍ റോണക് ജഹാന്‍ (മൂന്നര) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് ഇരൂവരുടെയും മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
മകനെ ദേഹത്തു ചേര്‍ത്തു കെട്ടിയ നിലയിലായിരുന്നു ഹസ്‌നയുടെ മൃതദേഹം. മരണകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ഒന്‍പതരയോടെ മകനെ അങ്കണവാടിയിലാക്കാന്‍ പോകുകയാണെന്നു പറഞ്ഞാണ് ഹസ്‌നയും മകനും വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവുമായി പിരിഞ്ഞ് നാലു വര്‍ഷമായി സ്വന്തം വീട്ടിലാണ് ഹസ്‌നയും മകനും താമസിക്കുന്നത്.

 

Latest News