എട്ടുവയസ്സുകാരനെ ബിയര്‍ കുടിപ്പിച്ച അച്ഛന്റെ അനുജനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം- എട്ടു വയസുകാരനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ച അച്ഛന്റെ അനുജനെതിരെ പോലീസ് കേസെടുത്തി. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പൊതുസ്ഥലത്ത് വെച്ച്  കുടിയെടാ, ആരു ചോദിക്കാന്‍ എന്നു പറഞ്ഞാണ് കുട്ടിയെ ബിയര്‍ നിര്‍ബന്ധിച്ചു കുടിപ്പിച്ചത്. തിരുവോണ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണു പോലീസിനെ അറിയിച്ചത്.
കുട്ടിയുടെ അച്ഛന്റെ അനുജന്‍ മനുവിനെതിരെയാണ് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തത്.
മനു തന്നെയാണ് കുട്ടി ബിയര്‍ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഈ വീഡിയോ ആണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത്.  കുട്ടിയുടെ വീട്ടിലെത്തി പോലീസ് മൊഴി എടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.

 

Latest News