ചെന്നൈ- ബി. ജെ. പിയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍. 2024ലെ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന സഖ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി. ജെ. പിയേയും അതിന്റെ പ്രത്യയശാസ്ത്രത്തേയും എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരുമിച്ച് ചേര്‍ന്ന് തെരഞ്ഞെടുപ്പ് വിജയം കൈവരിക്കണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ താനില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിലവിലുള്ള സഖ്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 40 മണ്ഡലങ്ങളിലും പുതുച്ചേരിയിലും വിജയിക്കാനാവശ്യമായ ശ്രമങ്ങള്‍ നത്തും. ഈ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം രൂപീകരിച്ചതല്ലെന്നും മറിച്ച് പ്രത്യയശാസ്ത്രത്തിന്റേയും പ്രതിബദ്ധതയുടേയും സഖ്യമായിരുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.