Sorry, you need to enable JavaScript to visit this website.

ഷാന്‍സി സലാമിന്റെ 'പാഞ്ചാലി'യില്‍ രേണുവായി രമ്യ വിധു 

തിരുവനന്തപുരം- ഷാന്‍സി സലാം ആദ്യമായി സംവിധാനം ചെയ്യുന്ന 'പാഞ്ചാലി എ ഡി 2021'എന്ന സിനിമയില്‍ രേണു എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ പുതുമുഖം രമ്യ വിധു  അവതരിപ്പിക്കുന്നു. അനാഥയാണ് രേണു. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രം.

എസ്. എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സലാം ബി. റ്റി നിര്‍മിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. അന്ന ഏയ്ഞ്ചല്‍ ആണ് രചന നിര്‍വഹിച്ചത്. ഈ സിനിമയിലെ ആറ് ഭാഷകളിലുള്ള ഒരു ഗാനരംഗത്തും രമ്യ എത്തുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, പഞ്ചാബി  ഭാഷകളിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഓരോ ഭാഷയിലും രണ്ട് വരികള്‍ വീതം ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി. ജെ ടൈപ്പിലുള്ള ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചത് ബീനു ബാലകൃഷ്‌നും സംഗീത സംവിധാനം നിര്‍വഹിച്ചത് അരുണ്‍രാജും ആണ്. ബീനു ബാലകൃഷ്ണന്‍, രമ്യ വിധു, ഷാന്‍സി സലാം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. അഭിനയത്തോടൊപ്പം ഗാനാലാപനത്തിലും രമ്യയ്ക്ക് താല്പര്യമുണ്ട്.

ഷാന്‍സി സലാം സംവിധാനം ചെയ്യുന്ന മലബാര്‍ ബേബിച്ചന്‍ എന്ന പുതിയ സിനിമയിലും രമ്യ കഥാപാത്രമാകുന്നുണ്ട്. 101 ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മെല്‍വിന്‍ കുര്യന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജീവിതത്തില്‍ നടന്ന  സംഭവത്തെ ആസ്പദമാക്കി അന്ന ഏയ്ഞ്ചല്‍ ആണ് കഥയും തിരക്കഥയും രചിക്കുന്നത്. ശ്രീജിത്ത് രവി, മേഘനാഥന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എറണാകുളം മരട് സ്വദേശിനിയാണ് രമ്യ വിധു.

Latest News