ന്യൂദല്‍ഹി- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം നിഷേധിച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. താന്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും എല്ലാം സംഭവിച്ചത് ക്യാമറകള്‍ക്ക് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
സംശയമുള്ള ആര്‍ക്കും ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാം. താന്‍ ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളല്ല. സാധാരണ ജനങ്ങള്‍ക്കില്ലാത്ത സുരക്ഷാ പ്രോട്ടൊക്കോള്‍ ഗവര്‍ണര്‍മാര്‍ക്ക് ഉള്ള രാജ്യമല്ല താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാനുമായി മുന്‍പ് വേദി പങ്കിട്ടിട്ടില്ല. അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ പലതവണ കണ്ടിട്ടുണ്ട്. താന്‍ അധ്യാപകന്‍ ആയിരുന്നപ്പോള്‍ സര്‍വകലാശാലയില്‍ അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.






