Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിക്രം ചിത്രത്തിൽ വില്ലൻ വിനായകൻ

ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തിൽ വില്ലനായി വിനായകൻ എത്തുമെന്ന് റിപ്പോർട്ട്. ഇതോടെ തമിഴിൽ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തലാണ് വിനായകൻ. മുമ്പ് ധനുഷിന്റെ മാരിയൻ എന്ന ചിത്രത്തിലൂടെ വിനായകൻ തമിഴിൽ ജനശ്രദ്ധ നേടിയിട്ടുണ്ട്.
എന്നാൽ ധ്രുവനക്ഷത്രത്തിൽ വിനായകന്റെ വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററുകളും വിക്രത്തിന്റെ സ്റ്റില്ലുകളും പുറത്തു വന്നുകഴിഞ്ഞു. ഐശ്വര്യ രാജേഷും ഋതു വർമ്മയുമാണ് നായികമാർ. 
2016 ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച വിനായകന് ഇപ്പോൾ നിറയെ അവസരങ്ങളാണ്. മോഹൻലാൽ നായകനായ ഒടിയനാണ് വിനായകന്റെ പുതിയ ചിത്രം. ആട് 2, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനമാണ് വിനായകൻ കാഴ്ച്ചവെച്ചത്. 2016ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് സംസ്ഥാന അവാർഡും ലഭിച്ചത്.
 

Latest News