മഞ്ജു വാര്യരുടെ  ആയിഷ അടുത്ത മാസമെത്തും 

തൃശൂര്‍- മഞ്ജു വാര്യരുടെ രണ്ടു ചിത്രങ്ങള്‍ ഒക്ടോബര്‍ റിലീസിന്. നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം, നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ആയിഷ എന്നീ ചിത്രങ്ങളാണ് ഒക്ടോബര്‍ റിലീസിന് ഒരുങ്ങുന്നത്. ചക്കരക്കുടം ഗ്രാമത്തിലെ കെ.പി. സുനന്ദ എന്ന ജനപ്രതിനിധിയുടെ വേഷമാണ് വെള്ളരിപട്ടണത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു താരങ്ങള്‍. മാധ്യമപ്രവര്‍ത്തകനായ ശരത് ലാലും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം. ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിര്‍മ്മാണം. ആയിഷയുടെ കോറിയോഗ്രാഫി പ്രഭുദേവയാണ് . മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ആയിഷ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിര്‍വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ കാമറയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയ ആണ് നിര്‍മ്മാണം.
 

Latest News