Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO ഒരു ജാതി മനുഷ്യന്‍ ടീസര്‍ പുറത്തിറങ്ങി

കൊച്ചി- വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി മനുഷ്യന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.
ജയിംസ് ഏലിയാ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്‌റ്റോ സുരേഷ്, എന്നീ താരങ്ങളാണ് ചിത്രത്തില്‍ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുല്‍ഫി ഭൂട്ടോയാണ് നിര്‍വഹിച്ചത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവര്‍ ആണ് ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിരിക്കുന്നത്.

മ്യൂസിക് യുനസീയോ ആണ് നിര്‍വഹിക്കുന്നത്. ഡോ.ജാസ്സി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത്, എന്നിവരോടൊപ്പം നടന്‍ സിദ്ധിഖ് മനോഹരമായ ഒരു ഗാനം ചിത്രത്തില്‍ ആലപിച്ചിരിക്കുന്നു. കലാസംവിധാനം: സന്തോഷ് കൊയിലൂര്‍, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം : റോബിന്‍ജാ, ശബ്ദമിശ്രണം: ജെസ്വിന്‍ ഫെലിക്‌സ്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷംസി ഷെമീര്‍

 

Latest News