ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനം ദുബായില്‍  ആഘോഷമാക്കി നയന്‍താര

ദുബായ്- സംവിധായകന്‍ വിഘ്!നേശ് ശിവന്റെ വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണിന്ന് . തെന്നിന്ത്യയുടെ പ്രിയ നായികയും വിഘ്‌നേശ് ശിവന്റെ ഭാര്യയുമായ നയന്‍താര പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിക്കുകയാണ്. ഭാര്യ നയന്‍താര നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്‌നേശ് ശിവന്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫയില്‍ പ്രത്യേക വിരുന്നാണ് വിഘ്‌നേശിന്റെ പിറന്നാള്‍ ദിനത്തില്‍ നയന്‍താര ഒരുക്കിയത്. വിഘ്‌നേശിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ആഘോഷത്തിനെത്തി.
'സ്‌നേഹസമ്പന്നമായ ഒരു കുടുംബത്തില്‍ നിന്നുള്ള നിര്‍മലമായ സ്‌നേഹം നിറഞ്ഞ ജന്മദിനം. എന്റെ ഭാര്യ, എന്റെ തങ്കം നല്‍കിയ സര്‍പ്രൈസ്, ബുര്‍ജ് ഖലീഫയ്ക്ക് താഴെയുള്ള സ്വപ്നതുല്യമായ ജന്മദിനം. എന്റെ എല്ലാ പ്രിയപ്പെട്ട ആളുകളുമൊത്ത്'- വിഘ്‌നേശ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വിഘ്‌നേശ് ശിവന്‍ പങ്കു വെച്ചിട്ടുണ്ട്.

Latest News