മൊഹാലി-അറുപത് സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചുവെന്ന വിവാദത്തില്‍ ഒരു വീഡിയോ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ്. സംഭവത്തില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന് പറയുന്ന വിദ്യാര്‍ഥിനി കുളിക്കുന്ന വീഡിയോ മാത്രമാണ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് മൊഹാലി എസ്.എസ്.പി വിവേക് സോണി പറഞ്ഞു. മറ്റു പെണ്‍കുട്ടികളെ ക്യാമറയില്‍ പകര്‍ത്തിയതായി അറസ്റ്റിലായ പെണ്‍കുട്ടിയും സമ്മതിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വിദ്യാര്‍ഥിനി സ്വയം പകര്‍ത്തിയ ദൃശ്യം മാത്രമാണ് പ്രചരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചണ്ഡിഗഡ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെയാണ് മൊഹാലി പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളിലൊരാള്‍ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തത്.