പഴങ്ങളും പച്ചക്കറിയും കഴിക്കൂ,  രോഗങ്ങളെ അകറ്റൂ

ആധുനിക മനുഷ്യര്‍ക്ക് ഒന്നിനും നേരമില്ലാതായതോടെ ഫാസ്റ്റ് ഫുഡ് സര്‍വ സാധാരണമായി. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നമ്മുടെ ആഹാര രീതിയില്‍ വലിയ പ്രാധാന്യം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്രമേണ ആ രീതി മാറ്റപ്പെട്ടു. മനുഷ്യന്‍ പുത്തന്‍ തലമുറ ജീവിത രീതിയിലേക്ക് കടന്നപ്പോള്‍. പണ്ട് കേട്ട്‌കേള്‍വി പോലുമില്ലാത്ത ചില അസുഖങ്ങള്‍ നമ്മെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.
 എന്നാല്‍ ഈ പുത്തന്‍ തലമുറ അസുഖങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ പച്ചക്കറിയും പഴങ്ങളും നിത്യവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും എന്നാണ് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഹൃദ്രോഗത്തിനും മസ്തിഷ്‌ക രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ പച്ചക്കറികളും പഴങ്ങളും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും എന്നാണ് പുതിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്.
 പഴങ്ങളും പച്ചക്കറികളും ശരീരത്തില്‍ എത്തിയില്ലെങ്കില്‍ പെരിഫറല്‍ ആര്‍ട്ടറി എന്ന ഹൃദ്രോഗത്തിന് കരണമാകും എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. കാലുകളിലേക്ക് രക്തചംക്രമണം കുറയുന്ന പ്രത്യേക രോഗമാണിത്. ഈ രോഗ ബാധയുള്ളവര്‍ക്ക് വേദന കാരണം കൂടുതല്‍ ദൂരം നടക്കാനൊ, ഇരിക്കാനോ സാധിക്കില്ല. പഴങ്ങളും പച്ചക്കറികളും നിത്യവും ആഹാരത്തിന്റെ ഭാഗമാക്കിയവരില്‍ ഈ അസുഖം കണ്ടുവരുന്നില്ല എന്നതും പഠനം കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളിലും പച്ചക്കറികളിലും നിരവധി നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളും ഇവക്ക് കുറക്കാനാകും. ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തി ആരോഗ്യം നിലനിര്‍ത്താവുന്നതേയുള്ളു. 

Latest News