തമിഴ്‌നാട്ടില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം- തമിഴ്‌നാട്ടില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം മുമ്പാണ് രാകേഷ് തിരിപ്പൂര്‍ സ്വദേശിയായ 14 കാരനെ തട്ടിക്കൊണ്ട് വന്നത്. മാതാപിതാക്കളുമായി സാമ്പത്തിക ഇടപാടുകളിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് കുട്ടിയെ കടത്തിക്കൊണ്ടു വന്നത്. കുട്ടി ഇന്നലെ രാവിലെ രക്ഷപ്പെട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് രാകേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് പോലീസ് മാറ്റി.

 

Latest News