പ്രവാസി മലയാളിക്ക് ദുബായില്‍ ആറര കോടി രൂപ സമ്മാനം

ദുബായ്- യുഎഇയില്‍ വന്‍തുക സമ്മാനമുള്ള നറുക്കെടുപ്പില്‍ മറ്റൊരു മലയാളിക്കു കൂടി സമ്മാനം. ഐടി സംരംഭം നടത്തുന്ന പ്രബിന്‍ തോമസിനാണ് ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (6.67 കോടി ഇന്ത്യന്‍ രൂപ) സമ്മാനമടിച്ചത്. ആദ്യമായാണ് പ്രബിന്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഓണ്‍ലൈനില്‍ എടുത്ത 0471 നമ്പര്‍ ടിക്കറ്റിന് സമ്മാനമടിക്കുകയും ചെയ്തു. സമ്മാനത്തുക ഉപയോഗിച്ച് തന്റെ ഐടി സംരംഭം വിപൂലീകരിക്കാനാണു പദ്ധതിയെന്നും ഒരു ചെറിയ സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങിയേക്കുമെന്നും പ്രബിന്‍ പറഞ്ഞു. ഇതേ നറുക്കെടുപ്പില്‍ തന്നെ മറ്റൊരു ഇന്ത്യക്കാരന് മോട്ടോര്‍ ബൈക്കും സമ്മാനമടിച്ചിട്ടുണ്ട്. 

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഷാര്‍ജയില്‍ മെക്കാനിക്ക് ആയ പിന്റോ പോള്‍ എന്ന മലയാളിക്ക് ദുബായില്‍ 6.7 കോടി രൂപയുടെ സമ്മാനമടിച്ചിരുന്നു. ഈ സമ്മാന വാര്‍ത്ത വരുന്നതിന്റെ രണ്ടു ദിവസം മുമ്പ് അബുദബിയില്‍ മറ്റൊരു മലയാളി ഡ്രൈവര്‍ക്ക് 21 കോടി ഇന്ത്യന്‍ രൂപ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിരുന്നു.
 

Latest News