Sorry, you need to enable JavaScript to visit this website.
Thursday , March   23, 2023
Thursday , March   23, 2023

84ല്‍ മമ്മൂട്ടിയുടെ മകളായി തുടക്കം, 25 വയസ്  കുറവായിട്ടും  മെഗാസ്റ്റാറിന്റെ അമ്മയായും മീന  അഭിനയിച്ചു

വൈക്കം- മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി അഭിനയിച്ച നടിയാണ് മീന.  46ാം ജന്മദിനമാണ് മീന ഇന്ന് ആഘോഷിക്കുന്നത്. മീനയും മമ്മൂട്ടിയും തമ്മില്‍ കൗതുകകരമായ ഒരു ബന്ധമുണ്ട്. മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മീന. എന്നാല്‍, മമ്മൂട്ടിയും മീനയും തമ്മില്‍ 25 വയസ്സിന്റെ വ്യത്യാസമുണ്ട് എന്നത് മറ്റൊരു സത്യം. 1984 ല്‍ പുറത്തിറങ്ങിയ 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി. മീനയുടെ രണ്ടാനച്ഛനായിരുന്നു ഈ സിനിമയില്‍ മമ്മൂട്ടി. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ മീന പില്‍ക്കാലത്ത് അറിയപ്പെടുന്ന നായിക നടിയായി.2001 ല്‍ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയോട് പ്രണയവുമായി നടക്കുന്ന കഥാപാത്രമായാണ് രാക്ഷസരാജാവില്‍ മീന എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഭാര്യയായും അമ്മയായും മീന അഭിനയിച്ചു. ബാല്യകാലസഖി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഭാര്യ, അമ്മ വേഷത്തില്‍ മീന എത്തിയത്. ബാല്യകാലസഖിയില്‍ മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
 

Latest News