ജിദ്ദ- ഉഷ്ണം പലയിടത്തും അനുഭവിച്ചിട്ടുണ്ടെങ്കിലും സൗദിയിലെ ചൂടാണ് ചൂടെന്ന് പ്രശസ്ത മേരിക്കന്‍ ഗുസ്തി താരം മാര്‍ക്ക് ഹെന്റി. സ്വന്തം നാടായ ടെക്‌സാസിലെ ചൂടിനെ വെച്ചുനോക്കുമ്പോള്‍ സൗദിയിലെ താപനില വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ കിംഗ് അബ്ദുല്ല സപോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഈ വര്‍ഷത്തെ ഗ്രെയ്റ്റസ്റ്റ് റോയല്‍ റംബിളിന് സാക്ഷ്യം വഹിക്കാനാണ് മാര്‍ക്ക് എത്തിയ്ത. വെള്ളിയാഴ്ച വൈകിട്ട് ഏഴിനാണ് ഏവരും കാത്തിരിക്കുന്ന ജോണ്‍സീന-ട്രിപ്പിള്‍ എച്ച് പോരാട്ടം. 2010 നു ശേഷം ഇരുവരുടെയും ആദ്യ ഏറ്റുമുട്ടലായിരിക്കും ഇത്. ആറ് മണിക്കൂറെങ്കിലും നീളുന്ന റോയല്‍ റംബിളില്‍ 10 മത്സരങ്ങളെങ്കിലുമുണ്ടാവും.






