Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബ്രദര്‍ഹുഡുമായി ബന്ധമില്ലെന്ന് ഖത്തര്‍ അമീര്‍

ദോഹ - മുസ്‌ലിം ബ്രദര്‍ഹുഡ് സംഘടനയുമായി ഖത്തറിന് ബന്ധമില്ലെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞു. മുസ്‌ലിം ബ്രദര്‍ഹുഡ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നില്ല. ബ്രദര്‍ഹുഡിലെ സജീവ പ്രവര്‍ത്തകരായ അംഗങ്ങളോ ബ്രദര്‍ഹുഡുമായി ബന്ധമുള്ള മറ്റു ഗ്രൂപ്പുകളിലെ അംഗങ്ങളോ ഖത്തറിലില്ല.
ഖത്തര്‍ തുറന്ന രാജ്യമാണ്. വ്യത്യസ്ത ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും ചിന്താഗതിക്കാരും ഖത്തറിലൂടെ കടന്നുപോകുന്നുണ്ട്. ഖത്തര്‍ ഒരു രാജ്യമാണ്, ഒരു കക്ഷിയല്ല. നിയമാനുസൃത ഗവണ്‍മെന്റുകളുമായും രാജ്യങ്ങളുമായുമായുമാണ് ഖത്തര്‍ ഇടപെടുന്നത്. അതല്ലാതെ രാഷ്ട്രീയ സംഘടനകളുമായിട്ടല്ലെന്നും ഫ്രഞ്ച് മാസികയായ ലെ പോയിന്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഖത്തര്‍ അമീര്‍ പറഞ്ഞു.

 

Latest News