Sorry, you need to enable JavaScript to visit this website.

മധുരമൂറുന്ന പാട്ട്: സിബി മലയില്‍- ആസിഫ് അലി ചിത്രം കൊത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി- മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'കൊത്ത് ' എന്ന ചിത്രത്തിലെ 'തേന്‍ തുള്ളി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ  പുറത്തിറങ്ങി. സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തും, പി.എം. ശശിധരനും ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ്  ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും മുന്‍ നിരയിലേക്കെത്തുന്ന റോഷന്‍ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക. ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. ഒപ്പം കുടുംബ ജീവിതത്തിലെ സന്തോഷങ്ങള്‍, നഷ്ടം, വേദന, പ്രണയം എന്നിവയെല്ലാം കഥക്ക് അകമ്പടിയായി എത്തുന്നുണ്ട്.

ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. രഞ്ജിത്ത് ഈ ചിത്രത്തില്‍ സുപ്രധാനമായ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവന്‍ സോപാനം, അതുല്‍ രാംകുമാര്‍, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ആറു തവണ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.

കലാസംവിധാനം -പ്രശാന്ത് മാധവ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍ -സമീരാസ നിഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ഗിരീഷ് മാരാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അപ്പു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -അഗ്‌നിവേഷ് രഞ്ജിത്ത്.

 

 

Latest News