Sorry, you need to enable JavaScript to visit this website.

സിനിമയില്‍ കാസ്റ്റിങ് കൗച്ച്  ഇല്ലെന്ന് പറയാനാവില്ല-സുരഭി 

നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടിമാര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നുവെന്നെല്ലാം കേട്ടിട്ടുണ്ടെങ്കിലും തനിക്ക് അങ്ങനെ മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല- കഴിഞ്ഞ തവണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ സുരഭി ലക്ഷ്മി  പറഞ്ഞു. 
'ശീലാവതിയും സത്യവതിയുമൊന്നും ചമയുകയല്ല. എനിക്കങ്ങനെയൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. ഒന്നോ രണ്ടോ ദിവസം മാത്രം ലൊക്കേഷനിലെത്തി, കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്തത് കൊണ്ടുമാവാമത്. ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല.'  സുരഭി അഭിമുഖത്തില്‍ വ്യക്തമാക്കി.
തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും സുരഭി പറയുന്നു. പലര്‍ക്കും പല അനുഭവങ്ങളാണ് ഉണ്ടാവുക. സിനിമയില്‍ മാത്രമല്ല, എവിടെയാണ് സ്ത്രീ സുരക്ഷിതയായി ഇരിക്കുന്നതെന്നും സുരഭി ചോദിക്കുന്നു

Latest News