പിഞ്ചു കുഞ്ഞിനെ യു.എ.ഇയില്‍ ജോലിക്കെടുത്തു; വിഡിയോ കാണാം 

അബുദാബി- ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ജോലിക്കാരനായിരിക്കുകയാണ് മുഹമ്മദ് അല്‍ഹാഷിമി. യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ജീവനക്കാരനായ മുഹമ്മദിന്റെ പ്രായം വെറും എട്ടു മാസമാണ് പ്രായം എന്നോര്‍ക്കണം. കാണുന്നവരിലെല്ലാം സന്തോഷം ജനിപ്പിക്കുന്ന ഹാപ്പിനസ് എക്‌സിക്യുട്ടീവായാണ് നിയമിച്ചിരിക്കുന്നത്. 
അതോറിറ്റിയിലെ ഒരു ജീവനക്കാരിയുടെ മകനായ ഹാഷിമി എല്ലാ ദിവസവും പ്രവൃത്തി സമയത്ത് ഓഫീസിലെത്തും. അങ്ങനെ ഓരോരുത്തരിലും സന്തോഷവും ക്രിയാത്മകതയും നിറക്കാന്‍ ഈ കുരുന്നിന് സാധിക്കുന്നുവെന്ന തിരിച്ചറിവാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. 
സമൂഹത്തില്‍ സന്തോഷം വ്യാപിപ്പിക്കുന്നതിനായി യു.എ.ഇ രണ്ട് വര്‍ഷം മുമ്പാണ് ഹുഊദ് ഖല്‍ഫാന്‍ അല്‍റൂമിയെ മന്ത്രിയായി നിയമിച്ചത്. 

Latest News