പകര്‍ച്ചപ്പനിയെ നിസ്സാരമായി കാണരുത്, വാക്‌സിനെടുക്കണം

ദോഹ-പകര്‍ച്ചപ്പനി നിസ്സാരമായി കാണരുതെന്നും ചില കേസുകളിലെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഓര്‍മിപ്പിച്ച് അധികൃതര്‍.
പകര്‍ച്ചപ്പനി സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ്  ഈ വര്‍ഷത്തെ ഇന്‍ഫഌവന്‍സയെ കുറച്ചു കാണരുതെന്ന് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയത്. പൊതുജനാരോഗ്യ മന്ത്രാലയം ,ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ , െ്രെപമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വാര്‍ഷിക സീസണല്‍ ഇന്‍ഫഌവന്‍സ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു.

എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എച്ച്എംസി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും ഖത്തറിലെ 45ലധികം സ്വകാര്യ, അര്‍ദ്ധസ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും സൗജന്യ വാക്‌സിനുകള്‍ സ്വീകരിക്കാന്‍ കഴിയും.

സാധാരണയായി, ആളുകള്‍ എല്ലാ വര്‍ഷവും പലതരം ഫഌ സ്‌ട്രെയിനുകള്‍ക്ക് വിധേയരാകുന്നു, ഇത് വൈറസിനുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ കോവിഡ് 19 ന്റെ ഭാഗമായി പലരിലും  പ്രതിരോധശേഷി കുറഞ്ഞിട്ടുണ്ട്. ഇന്‍ഫഌവന്‍സ വൈറസുകള്‍ വര്‍ഷം തോറും മാറിക്കൊണ്ടിരിക്കും, അതിനാല്‍ വര്‍ഷം തോറും ഫഌ വാക്‌സിന്‍ എടുക്കുന്നത് ഗുണകരമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

Latest News