പട്ടിയിറച്ചി പ്രമേഹത്തിനു നല്ലതാണെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ പ്രശ്‌നം തീരും-ഹരീഷ് പേരടി

കൊച്ചി- സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായ വിഷയത്തില്‍  പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശ്‌നമേ കേരളത്തില്‍ ഉള്ളൂ എന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനല്‍ കുറ്റമാണ്. വന്ധ്യംകരണത്തോടൊപ്പം ഇപ്പോള്‍ അടിയന്തരമായി ചെയ്യാന്‍ കഴിയുന്നത് നിയമം അനുവദിക്കുമെങ്കില്‍, പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ്ഞ് ജ്യൂസും കഞ്ഞിയും കൊടുത്ത് വളര്‍ത്തുകയെന്നതാണെന്നും അദ്ദേഹം കുറിച്ചു.

എല്ലാവര്‍ക്കും ലൈഫ് പദ്ധതിയില്‍പ്പെടുത്തി കാറ് വാങ്ങിക്കൊടുക്കാം. മനുഷ്യരെ മാത്രം ഉല്‍പാദിപ്പിക്കാന്‍ അറിയുന്ന, മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാന്‍ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റൂ എന്നും ഹരീഷ് പേരടി കുറിച്ചു.

 

Latest News