കണ്ണൂര്‍- രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഗള്‍ഫില്‍നിന്നെത്തിയ രണ്ടു യാത്രക്കാരില്‍നിന്നായി 65 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
വടകര സ്വദേശി ജസീല്‍ ചെട്ടിയാന്‍കണ്ടി, കാസര്‍കോട് സ്വദേശി ഷഫീക് പട്‌ല ഹുസൈനാര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നു 1275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇവര്‍ ശ്രമിച്ചത്.
അസിസ്റ്റന്റ് കമ്മീഷണര്‍ വികാസ്.ഇ, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഹരിദാസന്‍ പി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.