കുവൈത്ത് സിറ്റി - കുവൈത്തിലെ അല്‍ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കുവൈത്തി യുവാക്കളും സിറിയക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മുട്ടന്‍ വടികളും ഇരുമ്പ് ദണ്ഡുകളും മറ്റും ഉപയോഗിച്ചാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. ഡസന്‍ കണക്കിന് യുവാക്കള്‍ പങ്കെടുത്ത സംഘര്‍ഷം മൂലം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സുരക്ഷാ സൈനികരും വഴിപോക്കരും ചേര്‍ന്ന് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ പിടിച്ചുമാറ്റുകയും പിരിച്ചുവിടുകയും ചെയ്തു. സംഘട്ടനത്തില്‍ പങ്കെടുത്തവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് അല്‍ശുവൈഖ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
— m . e (@mohamme72492882) September 12, 2022