ശൂദ്രന്മാര്‍ വേശ്യയുടെ മക്കള്‍; ഡി.എം.കെ നേതാവിന്റെ പരാമര്‍ശം വിവാദമാക്കി ബി.ജെ.പി

ചെന്നൈ-ഹിന്ദുക്കളാണെങ്കില്‍ തൊട്ടുകൂടാത്തവരായി തുടരുമെന്ന ഡി.എം.കെ എം.പി എ.രാജയുടെ പരാമര്‍ശത്തെ വിവാദമാക്കി ബി.ജെ.പി. തമിഴ്‌നാട്ടിലെ നാമക്കലില്‍ നടത്തിയ പ്രസംഗത്തിലാണ് ഡി.എം.കെ നേതാവിന്റെ പരാമര്‍ശം.

ശുദ്രന്മാരെ വേശ്യയുടെ മക്കളായാണ് ജാതി വ്യവസ്ഥ കാണുന്നതെന്നും ഹിന്ദുമതത്തില്‍ തുടരുവോളം കാലം അത് അങ്ങനെ തന്നെ തുടരുമെന്നും ആദ്ദഹേം പറഞ്ഞു.
ക്രൈസ്തവരും മുസ്ലിംകളും പാഴ്‌സികളുമല്ലാത്തവരെല്ലാം ഹിന്ദുക്കളാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തെയും അദ്ദേഹം വിമര്‍ശിച്ചു.
ഇതുപോലുള്ള ജാതി അതിക്രമങ്ങള്‍ മറ്റേതെങ്കിലും രാജ്യത്ത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോയെന്നും എ.രാജ ചോദിച്ചു. ജാതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സനാതന്‍ ധര്‍ത്തെ ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഡി.എം.കെയും അതിന്റെ മുഖപത്രമായ മുരശൊലിയും ദ്രാവിഡര്‍ കഴകം മുഖപത്രമായ വിടുതലൈയും ജാതി അതിക്രമങ്ങളെ ചോദ്യം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമുദായത്തെ വിമര്‍ശിച്ച് പ്രീണന രാഷ്ട്രീയമാണ് ഡി.എം.കെ തുടരുന്നതെന്ന് എ.രാജയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് കെ.അണ്ണാമലൈ ആരോപിച്ചു.

 

Latest News