പെണ്‍കുട്ടിയെ പീഡിപ്പിച്ച പയ്യന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

ഹൈദരാബാദ്- പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ  പയ്യനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.
നഗരത്തിലെ എസിഎംഎം കോടതിയാണ്  പ്രതിക്ക് ശിക്ഷിച്ചത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയെ പോക്‌സോ നിയമപ്രകാരമാണ് ശിക്ഷിച്ചത്.
2016ല്‍ ഇന്ദിരാ നഗറില്‍ പെണ്‍കുട്ടിയെ അയല്‍വാസിയായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാന്ദ്രയങ്കുട്ട പോലീസാണ് അന്വേഷണം നടത്തിയത്. പ്രതിയെ ആണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക ഹോമില്‍ മൂന്ന് വര്‍ഷം പാര്‍പ്പിക്കാനാണ് ഉത്തരവ്.

 

Latest News