കുറ്റിക്കാട്ടില്‍ കണ്ടെത്തിയ കുഞ്ഞ്; ഒടുവില്‍ യുവതി സമ്മതിച്ചു, ഡി.എന്‍.എ പരിശോധന നടത്തും

ആലുപ്പഴ- കുറ്റിക്കാട്ടില്‍ കണ്ടെത്തിയ നവജാത ശിശു തന്റേത് തന്നെയെന്ന് സമ്മതിച്ച് ഒടുവില്‍ യുവതി. തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. യുവതിയുടേയും കുഞ്ഞിന്റേയും ഡിഎന്‍എ പരിശോധന നടത്തും.  ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.

വെള്ളിയാഴ്ചയാണ് തുമ്പോളി വികസനം ജംങ്ഷന് സമീപം നവജാത ശിശുവിനെ കണ്ടെത്തിയത്. പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. ആക്രിസാധനങ്ങള്‍ പെറുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ചുവെന്ന് കരുതിയ യുവതിയെ കണ്ടെത്തിയിരുന്നു. യുവതി പ്രസവിച്ചിരുന്നതായി ഡോക്ടര്‍മാരാണ് സ്ഥിരീകരിച്ചത്.  ആദ്യം ഇവര്‍ കുഞ്ഞ് തന്റേതാണെന്ന് സമ്മതിച്ചിരുന്നില്ല. കുട്ടിയ്ക്ക് മുലപ്പാല്‍ കൊടുക്കാനും യുവതി വിസമ്മതിച്ചിരുന്നു.  പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്ന് യുവതി സമ്മതിച്ചത്.

 

Latest News