ദോഹ- പ്രവാസി ബാലികയുടെ ദാരുണ മരണത്തെ തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ ആശ്വസിപ്പിച്ച് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി .
അല്‍ വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്‍ഡര്‍ഗാര്‍ട്ടനിലെ കെ.ജി വിദ്യാര്‍ത്ഥിനി മിന്‍സ മറിയം ജേക്കബ് ആണ് കഴിഞ്ഞ ദിവസം തന്റെ നാലാം പിറന്നാള്‍ ദിനത്തില്‍ ബസ്സിനുള്ളില്‍ മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശിയായ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും മകളാണ് .
ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിന്‍ത് അലി അല്‍ നുഐമ യാണ് കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി അനുശോചനമറിയിക്കുകയും രക്ഷിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തത്.
വിദ്യാര്‍ഥികളുടെ സുരക്ഷക്ക് രാജ്യം അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളി ബാലികയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചും രക്ഷിതാക്കളെ ആശ്വസിപ്പിച്ചും വിദ്യാഭ്യാസ മന്ത്രി വീട്ടിലെത്തിയത് വിഷയത്തിന് മന്ത്രാലയം കല്‍പിക്കുന്ന പ്രാധാന്യത്തിന്റെ തെളിവാണ്.