കൈതല്‍- വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ അധ്യക്ഷ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിവാഹ തര്‍ക്ക പരാതിയുമായി ബന്ധപ്പെട്ടാണ് ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് ഗറ്റൗട്ട് പറഞ്ഞത്. വകുപ്പുതല അന്വേഷണം നേരിടെണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഹരിയാനയിലെ കൈതലില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മേധാവി രേണു ഭാട്ടിയ പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം.
നിങ്ങള്‍ക്ക് അവനെ ശക്തമായി അടിക്കാമായിരുന്നുവെന്നും നിങ്ങള്‍ പെണ്‍കുട്ടിക്ക് മൂന്ന് തവണ പരിശോധിച്ചുവെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പോലീസ് ഉദ്യോഗസ്ഥയോട് പറയുന്നു. ഉദ്യോഗസ്ഥ പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍, അവരെ പുറത്തേക്ക് കൊണ്ടുപോകാന്‍ രേണു ഭാട്ടിയ എസ്എച്ച്ഒയോട് നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് സഹ പോലീസ് ഉദ്യോഗസ്ഥനാണ് പോലീസുകാരിയെ മീറ്റിംഗ് റൂമില്‍ നിന്ന് പുറത്താക്കിയത്. തര്‍ക്കത്തില്‍ പുരുഷനും വൈദ്യ പരിശോധന നടത്താന്‍ രേണു ഭാട്ടിയ നേരത്തെ ഉത്തരവിട്ടിരുന്നു. തന്റെ ഉത്തരവ് പാലിക്കാത്തതാണ് അവരെ പ്രകോപിപ്പിച്ചത്.
ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രേണു ഭാട്ടിയ പറഞ്ഞു.
എന്തുകൊണ്ടാണ് പുരുഷന്റെ വൈദ്യപരിശോധന നടത്തിയില്ലെന്ന് ചോദിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥയുടെ മറുപടി കണ്ടില്ലേയെന്നും രേണു ഭാട്ടിയ ചോദിച്ചു.
A heated argument between the chairperson of Haryana Women's Commission & police officer took an ugly turn on Friday, devolving into coarse language in front of cameras.
— Barkha Trehan / बरखा त्रेहन (@barkhatrehan16) September 10, 2022
What kinda language is this of a CHAIRPERSON?
Reverse the genders, PSEUDO FEMINISTS wud have gone crazy pic.twitter.com/juYcB7LHK8






