നിര്‍മാതാവ് ലീന മണിമേഖലക്ക് വധഭീഷണി, ആര്‍.എസ്.എസ് കത്ത് ട്വിറ്ററില്‍

ന്യൂദല്‍ഹി- തന്റെ ഏറ്റവും പുതിയ ചിത്രമായ കാളി യുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് ആര്‍എസ്എസില്‍നിന്ന് വധഭീഷണിയുണ്ടെന്ന് നിര്‍മ്മാതാവ് ലീന മണിമേഖല. ഇതു സംബന്ധിച്ച്  പ്രചരിക്കുന്ന ഒരു കത്തിന്റെ ചിത്രം ലീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ആര്‍എസ്എസ് ഈ വധഭീഷണി ടൊറണ്ടോയില്‍ പ്രചരിപ്പിക്കുകയാണെന്നും എടോബിക്കോക്കില്‍ നിന്നുള്ള ഒരാളാണ് ഇതു അയച്ചുതന്നതെന്നും ടൊറണ്ടോ പോലീസിനെ കൂടി ടാഗ് ചെയ്തുകൊണ്ട് ലീന മണിമേഖല ട്വിറ്ററില്‍ കുറിച്ചു.

ലീന മണിമേഖലയുടെ വെറുപ്പുളവാക്കുന്ന മനോഭാവം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു. ലീനയെ ഇന്ത്യയില്‍ സ്വതന്ത്രയായി സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും ലീനയുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ ലീനയുടെ കുടുംബത്തിന് നേരിടേണ്ടിവരു കത്തില്‍ പറയുന്നുണ്ട്. കാളി ദേവി പുകവലിക്കുകയും പതാക ഉയര്‍ത്തുന്നതുമായ  പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് ലീന മണിമേഖലയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലീനയ്‌ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

 

Latest News