കേരള നിയമസഭയുടെ പുതിയ സ്പീക്കറായി  എ.എന്‍.ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം- തലശ്ശേരി എംഎല്‍എയായ എ.എന്‍.ഷംസീറിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 96 വോട്ട് നേടിയാണ് ഷംസീര്‍ ജയിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ട് ലഭിച്ചു. കേരള നിയമസഭയുടെ 24ാമത് സ്പീക്കറാണ് ഷംസീര്‍. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ എന്ന നേട്ടവും ഷംസീര്‍ സ്വന്തമാക്കി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അഭിനന്ദിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് അടുത്തടുത്ത മണ്ഡലങ്ങളിലെ പ്രതിനിധികള്‍ മുഖ്യമന്ത്രിയും സ്പീക്കറുമാവുന്നത്. ഷംസീര്‍ തലശ്ശേരിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി നഗരത്തിന്റെ പ്രാന്ത പ്രദേശമായ തൊട്ടടുത്ത ധര്‍മടത്തു നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലെത്തിയത്. 
 

Latest News