ഇഷ്ടമില്ലാത്തതിന് നോ പറഞ്ഞ്  പിടിച്ചു നിന്നു- രമ്യ നമ്പീശന്‍ 

മലയാള സിനിമയിലും കാസ്റ്റിംങ് കൗച്ച് ഉമ്‌ടോയെന്നത് കുറച്ചു കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ടേക്ക് ഓഫ് നായിക പാര്‍വതി  മുതല്‍ പത്മപ്രിയ വരെ പലരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇപ്പോാഴിതാ രമ്യാ നമ്പീശനും ഇക്കാര്യം തുറന്നു പറയുന്നു. സിനിമയില്‍ റോള്‍ അനുവദിച്ചതിന്റെ ബലത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതാണ് കാസ്റ്റിംങ് കൗച്ച്. 
കാസ്റ്റിംങ് കൗച്ച് സിനിമയില്‍ ഇല്ല എന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം സിനിമയിലെ ചില മോശപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ഭാഗ്യവശാല്‍ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല' -നടി തുറന്നു പറഞ്ഞു.  
 സിനിമയില്‍ കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് നടി. 
 ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ എന്ത് തന്നെയായാലും എനിക്ക് നോ പറയാന്‍ കഴിയും. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്.  സിനിമയിലെ ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ പുറത്ത് വരണം. എല്ലാ തൊഴില്‍ മേഖലകളിലും ഇതു പോലെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണമെന്നും രമ്യ വ്യക്തമാക്കി. 

Latest News