പിറന്നാള്‍ ദിവസം ഖത്തറില്‍ മലയാളി ബാലികക്ക് സ്‌കൂള്‍ ബസില്‍ ദാരുണാന്ത്യം

ദോഹ-പിറന്നാള്‍ ദിവസം ഖത്തറില്‍ മലയാളി ബാലികക്ക് സ്‌കൂള്‍ ബസില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ് ചാക്കോ, സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സ ( നാല് ) ആണ് മരിച്ചത്.
രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസ്സില്‍ ഉറങ്ങിപോകുകയായിരുന്നു. സ്‌കൂളിലെത്തി മറ്റു കുട്ടികളിറങ്ങിയ ശേഷം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതെ െ്രെഡവര്‍ ബസ് പൂട്ടി പുറത്തുപോയി.  പതിനൊന്ന് മണിക്ക് ശേഷം കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്നതിനായി ബസ്സിലെത്തിയപ്പോഴാണ് കുട്ടിയെ ശ്രദ്ധിച്ചത്. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വകറ സ്പ്രിംഗ് ഫീല്‍ഡ്  കിന്റര്‍ ഗാര്‍ഡനിലെ വിദ്യാര്‍ഥിനിയായിരുന്നു. സഹോദരി മിഖ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ഥിനിയാണ് .

 

Latest News