എയര്‍ ഇന്ത്യ സര്‍വീസുകളില്‍ മാറ്റം; മസ്‌കത്തില്‍നിന്ന് വിമാനങ്ങള്‍ റദ്ദാക്കി

മസ്‌കത്ത്-ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റിയിട്ടുമുണ്ട്. മംഗലാപുരത്തു നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കി. തിരുച്ചിറപ്പള്ളിയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള വിമാനത്തിന്‍രെ സമയം മാറ്റുകയും ചെയ്തു.
ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്‌കത്തിലേക്ക് പുറപ്പെടുന്ന ഐ.എക്‌സ് 0549 വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും. മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള 0554 വിമാനവും ഇത്രയും സമയം വൈകുമെന്ന് അറിയിപ്പില്‍ പറയുന്നു.
തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് പുറപ്പെടുന്ന ഐ.എക്‌സ് 339,  അതേദിവസം മസ്‌കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന ഐ.എക്‌സ് 350 എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് വരുന്ന ഐ.എക്‌സ് 337, ഇതേ ദിവസങ്ങളില്‍ മസ്‌കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന ഐ.എക്‌സ് 350 സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
വ്യാഴാഴ്ചകളില്‍ മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ഐ.എക്‌സ് 712, തിരിച്ച് വെള്ളിയാഴ്ചകളില്‍ കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്ക് പോകുന്ന ഐ.എക്‌സ് 711 എന്നിവയും റദ്ദാക്കി.
വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള ഐ.എക്‌സ് 443, അതേ ദിവസങ്ങളില്‍ തന്നെ തിരികെ സര്‍വീസ് നടത്തുന്ന ഐ.എക്‌സ് 442 എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

https://www.malayalamnewsdaily.com/sites/default/files/filefield_paths/muscat.png

Latest News