Sorry, you need to enable JavaScript to visit this website.

നടികര്‍ തിലകത്തില്‍ ടൊവിനോ തോമസും സൗബിന്‍ ഷാഹിറും

ടൊവിനോ തോമസും സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നടികര്‍ തിലകം'. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുഷ്പ - ദ റൈസ് പാര്‍ട്ട് 1 തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവി മെക്കേഴ്‌സ് ആണ് നിര്‍മ്മാണം. ലാല്‍ ജൂനിയറിന്റെ 'നടികര്‍ തിലക'ത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് മൈത്രി മൂവി മെക്കേഴ്‌സ്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികര്‍ തിലകം നിര്‍മിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയുന്ന ചിത്രമാണിത്.

ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ സോമശേഖരനാണ്. ചിത്രത്തിന് പിന്നില്‍ ശക്തമായ സാങ്കേതിക ടീം തന്നെയുണ്ട്. ഛായാഗ്രഹണം ചെയ്യുന്നത് കാണെക്കാണെയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആല്‍ബിയാണ്. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്.

 

Latest News