ബ്രഹ്മാസ്ത്ര ബോളിവുഡിനെ രക്ഷിക്കുമോ?  ആദ്യ ദിനം നേടിയത് 75 കോടി രൂപ 

മുംബൈ-തെലുങ്ക്, മലയാളം സിനിമകള്‍ കുഴപ്പമില്ലാതെ മുന്നേറുമ്പോള്‍ ഇന്ത്യയുടെ പ്രധാന സിനിമ ഇന്‍ഡസ്ട്രിയായ ബോളിവുഡ് കടുത്ത പ്രതിസന്ധിയുടെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ അടക്കം കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതിനിടയ്ക്ക് ഇതാ ആശ്വാസമായി ബ്രഹ്മാസ്ത്രയുടെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട പുറത്തുവിട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കരണ്‍ ജോഹര്‍ പുറത്തിവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം ആദ്യ ദിനം ആഗോളതലത്തില്‍ നേടിയത് 75 കോടി രൂപയാണ്.  എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍  നിന്ന് ലഭിക്കുന്നത്. ഈയടുത്ത് ഏറ്റവും വലിയ അഡ്വാന്‍സ് റിസര്‍വേഷന്‍ നേടി കൊണ്ട് തിയേറ്ററില്‍ എത്തിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. 400 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ചിത്രമാണ് ബ്രഹ്മസ്ത്ര. ചിത്രം ആദ്യ ദിനം 35 മുതല്‍ 37 കോടി രൂപ വരെ ആദ്യ ദിനം നേടുമെന്നായിരുന്നു ട്രെയ്ഡ് അനലിസ്റ്റുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ഇരട്ടിയിലധികം കലക്ഷനാണ് ചിത്രം നേടിയത്. ഇത് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യമാണ്. 


 

Latest News