ലോകകപ്പ് സ്റ്റാമ്പുകളുടെ പുതിയ പരമ്പര പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്

ദോഹ-ലോകകപ്പ് സ്റ്റാമ്പുകളുടെ പുതിയ പരമ്പര പുറത്തിറക്കി ഖത്തര്‍ പോസ്റ്റ് . ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഏഴാം പതിപ്പ് ഒഫീഷ്യല്‍ ഗ്രൂപ്പ് ടീമുകളുടെ സ്റ്റാമ്പാണ് ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനി പുറത്തിറക്കിയത്.
വരാനിരിക്കുന്ന ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഹൈലൈറ്റുകളും നാഴികക്കല്ലുകളും രേഖപ്പെടുത്താനുള്ള ഖത്തര്‍ പോസ്റ്റിന്റെ ഉത്തരവിന്റെ ഭാഗമായാണിത്.
ഫിഫ 2022 ലോകകപ്പില്‍ മത്സരിക്കുന്ന 32 ടീമുകളെയും ഉള്‍കൊള്ളിച്ച് വ്യതിരിക്തമായ സ്റ്റാമ്പുകളുടെ സെറ്റാണ് ഖത്തര്‍ പോസ്റ്റ് പുറത്തിറക്കിയത്. ഈ പുതിയ സ്റ്റാമ്പ് എഡിഷനില്‍ 20,000 സ്റ്റാമ്പുകളും 2,000 വിഐപി ഫോള്‍ഡറുകളും 3,000 ഫസ്റ്റ് ഡേ ഇഷ്യൂ എന്‍വലപ്പുകളും പുറത്തിറക്കും.

ഫിഫ 2022 ലോകകപ്പ് ഖത്തറിന് യോഗ്യത നേടിയ എല്ലാ രാജ്യങ്ങളും ഉള്‍പ്പെടുന്ന സ്റ്റാമ്പ് സെറ്റ് 32 റിയാല്‍ വിലക്കാണ് പൊതുജനങ്ങള്‍ക്ക് വില്‍ക്കുക.

 

Latest News